പയ്യോളി: അയനിക്കാട് സേവാ ദർശൻ്റെ ആഭിമുഖ്യത്തിൽ ഡോ. ഇയ്യച്ചേരി പ്രശാന്ത് ബാവയെ അനുമോദിച്ചു. ഭാരതീയ ദർശനം, തത്വ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഇയ്യച്ചേരി പ്രശാന്ത് ബാവയ്ക്ക് നർത്തന കലാലയത്തിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ഇ വി ദാമു നർത്തന ഉപഹാരം സമർപിച്ചു.
രമേശൻ മാസ്റ്റർ കീഴൂർ അധ്യക്ഷത വഹിച്ചു. കെ പി സുശാന്ത്, എം പി ഭരതൻ, എം ടി വിനോദൻ, പി കെ രൺധീർ പ്രസംഗിച്ചു.
Discussion about this post