കോഴിക്കോട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും, അധ്യാപകരുടെയും 6 ഗഡു ക്ഷാമബത്തയും, ലീവ് സറണ്ടറും, ശമ്പള പരിഷ്കരണ കുടിശ്ശികയും, ഉൾപ്പെടെയുള്ള അവകാശങ്ങളും, ആനുകൂല്യങ്ങളും ഒന്നൊന്നായി കവർന്നെടുക്കുന്ന സർക്കാറിൻ്റെ സിവിൽ സർവ്വീസ് ദ്രോഹനിലപാടുകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ് ആവശ്യപ്പെട്ടു.
ജനുവരി 24 ന് നടക്കുന്ന പണിമുടക്ക് സമര പ്രചരണാർത്ഥം സെറ്റോ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിച്ച അതിജീവന യാത്രക്ക് കോഴിക്കോട് സിവിൽ സ്റ്റേഷൻ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സർക്കാറിൻ്റെ ധൂർത്തും, പിടിപ്പുകേടും കൊണ്ടുണ്ടായ ധനപ്രതിസന്ധി ജീവനക്കാരുടെയും, അധ്യാപകരുടെയും തലയിൽ കെട്ടിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജാഥാ ക്യാപ്റ്റൻ ചവറ ജയകുമാർ , എൻജിഒഎ സംസ്ഥാന പ്രസിഡൻ്റ്, വൈസ് ക്യാപ്റ്റൻ കെ അബ്ദുൾ മജീദ് ,കെപിഎസ്ടിഎ സംസ്ഥാന പ്രസിഡൻ്റ് എന്നിവർ സർക്കാറിനോട് അഭ്യർത്ഥിച്ചു.
സെറ്റോ കോഴിക്കോട് താലൂക്ക് കൺവീനർ പി.സി ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ ചടങ്ങിൽ എഎം ജാഫർഖാൻ , എൻജിഒഎ സംസ്ഥാന സെക്രട്ടറി,
എൻ ശ്യാംകുമാർ കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ്, പി രാധാകൃഷ്ണൻ, ബീന പൂവ്വത്തിൽ, തോമസ് ഹെർബിറ്റ്, എ.പി.സുനിൽ, കെ പ്രദീപൻ, ഷാജു പി കൃഷ്ണൻ, ഉമാശങ്കർ, പി കെ രാധാകൃഷ്ണൻ, ടി കെ പ്രവീൺ, പി വിനയൻ, സെബാസ്റ്റ്യൻ ജോൺ, സന്തോഷ് കുനിയിൽ, സജീവൻ പൊറ്റക്കാട് എന്നിവർ പ്രസംഗിച്ചു.
Discussion about this post