ചെന്നൈ: അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണെത്തിയത്. ഇതെല്ലാം അറ്റന്റ് ചെയ്യുന്നത് മധു മോഹന്‍ തന്നെയാണ്.
‘പറഞ്ഞോളൂ, അതേ, മധുമോഹനനാണ്, ഞാന്‍ മരിച്ചിട്ടില്ല’, എന്ന വാചകത്തോടെ ഫോണ്‍ കോളുകള്‍ ആരംഭിക്കേണ്ടി വന്നിരിക്കുകയാണ് നടന്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടിരിക്കുകയാണ്. അതിന്റെ പിന്നാലെ
പോകാന്‍ തത്കാലം താല്പര്യമില്ലെന്ന് മധു മോഹന്‍ വ്യക്തമാക്കി.ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ല. ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
Discussion about this post