കാഞ്ഞങ്ങാട്: അശ്ലീല ചിത്രം യുവതിക്ക് അയച്ചുകൊടുത്തതായി ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ കാലിന് സാരമായി പരിക്കേറ്റ ആറങ്ങാടി വടക്കന്‍ വീട്ടില്‍ എം. ഫൈസലിനെ (31) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫൈസലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പടന്നക്കാട് സ്വദേശികളായ അലീമ, നവാസ്, റാഷിദ്, കാഞ്ഞങ്ങാട് സ്വദേശി ഹാഷിം എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
Discussion about this post