തിരുവല്ല: സ്കൂള്‍ ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ഏഴാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 10-ാം ക്ലാസ് വിദ്യാര്‍ഥികളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി. എല്ലാവരും ഹോസ്റ്റലിലെ താമസക്കാരാണ്.
ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ തിരിച്ച് ഹോസ്റ്റലിലേക്ക് അയയ്ക്കരുതെന്ന് വിദ്യാര്‍ഥി അമ്മയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ദേഹത്ത് അസ്വാഭാവികമായ പാടുകളും മറ്റും രക്ഷിതാക്കള്‍ കാണുകയും ചെയ്തു.
അമ്മയുടെ അനുജത്തിയോടാണ് പീഡനവിവരം വിദ്യാര്‍ഥി പറയുന്നത്. ബുധനാഴ്ച തിരുവല്ല ഡിവൈ.എസ്.പി.ക്ക് പരാതി നല്കി. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്ട്ടുവാങ്ങി തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പന് പറഞ്ഞു.
Discussion about this post