

തിക്കോടി: കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന തലത്തിൽ വ്യാപകമായി നടത്തുന്ന വനിതാ കമ്മിറ്റി രൂപീകരണവും കൺവെൻഷനും തിക്കോടിയിൽ സംഘടിപ്പിച്ചു.
കൺവെൻഷനിൽ ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു.

ദേവയാനി, സുമതി വായാടി, ദേവി നാറാണത്ത്, ലീല ശ്രീകുലം, ശ്രീമതി തനിമ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ, പുറക്കാട് ഇ കുമാരൻ മാസ്റ്റർ, എം കെ നായർ, ഇബ്രാഹിം തിക്കോടി, ബാലൻ കേളോത്ത്, കരുണാകരൻ തള്ളച്ചിൻടവിട, പി കെ ശ്രീധരൻ മാസ്റ്റർ, പി രാമചന്ദ്രൻ നായർ പ്രസംഗിച്ചു.

നേരത്തേ നടന്ന വനിത കമ്മിറ്റി രൂപീകരണ യോഗത്തിൽ ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. പി രാമചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ബാലൻ കേളോത്ത് വരണാധികാരിയായിരുന്നു.
വനിത കമ്മിറ്റി ഭാരവാഹികളായി ശാന്തകുറ്റിയിൽ (പ്രസിഡൻ്റ്), യു വി ലീല (സെക്രട്ടറി) ശ്രീമതി തനിമ (വൈസ് പ്രസിഡൻ്റ്), ലീല ശ്രീകുലം (ജോയിൻറ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



Discussion about this post