തിക്കോടി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷത്തോളം നിശ്ശബ്ദമായിരുന്ന സീനിയർ സിറ്റിസൺ ഫോറം തിക്കോടി യൂണിറ്റ് അതി ജീവനത്തിൻ്റെ പുതിയ മുഖവുമായി തിക്കോടിയിൽ ഒത്തുതുചേർന്നു. പരസ്പരം ആശയ വിനിമയം നടത്തിയപ്പോഴും, കഴിഞ്ഞകാല കാര്യങ്ങൾ അയവിറക്കിയപ്പോഴും അംഗങ്ങളിൽ അസാധാരണമായ പ്രസരിപ്പ് പ്രകടമായി.

തിക്കോടി നാരായണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. പുറക്കാട് ഇ കുമാരൻ, എം കെ നായർ, വി പി കുഞ്ഞമ്മദ്, ബാലൻ കേളോത്ത്, പി രാമചന്ദ്രൻ നായർ, ടി കരുണാകരൻ, ശാന്ത കുറ്റിയിൽ, ടി മുഹമ്മദലി, സി ബാലകൃഷ്ണൻ നായർ, ബാലകൃഷ്ണൻ മണിയോത്ത് പ്രസംഗിച്ചു. ഭാവി പ്രവർത്തനങ്ങൾ സജീവമാക്കും.

Discussion about this post