മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിൽ സെൽഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന് ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്.
പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു. മൂന്ന് വ്യത്യസ്ത അപകട മരണ റിപ്പോര്‍ട്ടുകള്‍ (എ ഡി ആര്) ഫയല്‍ ചെയ്തിട്ടുണ്ടെന്നും വാദ്വാനി പോലീസ് സ്റ്റേഷന് അസിസ്റ്റൻഡ് ഇന്‍സ്പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു
Discussion about this post