കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം രൂക്ഷമാകുന്നതിനിടെ വിഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കി. തലസ്ഥാനമായ കീവിൽ തന്നെയുണ്ടെന്നും ഭയമില്ലെന്നും സെലെൻസ്കി വിഡിയോയിൽ പറയുന്നു. കീവ് ഉൾപ്പെടെ പിടിച്ചെടുക്കാൻ കടുത്ത പോരാട്ടമാണ് റഷ്യൻ സൈന്യം നടത്തുന്നത്. ഇതിനിടെയാണ് തന്റെ താമസസ്ഥലം ഉൾപ്പെടെ പ്രസിഡന്റ് വെളിപ്പെടുത്തിയത്.
‘കീവിലെ ബങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഞാൻ ഒളിവിലലല്ല. ആരെയും ഭയക്കുന്നുമില്ല. ദേശസ്നേഹത്തിലുള്ള ഈ യുദ്ധം ജയിക്കുന്നതിനായി സാധ്യമാകുന്നതെല്ലാം ചെയ്യും’ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ സെലെൻസ്കി പറഞ്ഞു.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം, കുറഞ്ഞതു മൂന്നു കൊലപാതക ശ്രമങ്ങളെയെങ്കിലും സെലെൻസ്കി അതിജീവിച്ചതായാണു റിപ്പോർട്ടുകൾ. യുക്രെയ്ൻ ഉദ്യോഗസ്ഥർക്കു കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണു വധശ്രമങ്ങൾ പരാജയപ്പെട്ടത്. വാഗ്നർ സംഘവും ചെചൻ വിമതരുമാണ് പ്രസിഡന്റിനെ വധിക്കാൻ സംഘങ്ങളെ അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു
Discussion about this post