കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണമെന്ന് സുപ്രിംകോടതി. കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ നശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് സുപ്രിംകോടതി പറഞ്ഞു.മഞ്ചേരി സ്വദേശിനി സൈനബയുടെ വാഹനം വിട്ട് നല്കാൻ പൊലീസിന് സുപ്രിം കോടതി നിർദേശം നല്കി. വാഹനത്തിൽ സഞ്ചരിച്ച ആളിൽ നിന്ന് കഞ്ചാവ് പിടിച്ചതിന് വാഹനം നാശമാകുന്ന നടപടികൾ ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post