തിരുവനന്തപുരം: ദേശീയ ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 176 ജീവനക്കാര്‍. പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സില്‍ 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ജീവനക്കാരുടെ ഹാജര്‍നില. 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്.
പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച 32 പേരാണ് ജോലിക്കെത്തിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതി വിമര്‍ശനവും സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതുമാണ് ഹാജര്‍ നില ഇന്നലത്തേതിലും ഉയരാന്‍ കാരണം.
Discussion about this post