നന്തി ബസാർ: മൂടാടി ഉരുപുണ്യ കാവ് കടലിലെ ശക്തമായ തിരയിൽപെട്ട് തോണി മറിഞ്ഞു കാണാതായ മുത്തായം കോളനിയിലെ ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്.

ഇന്ത്യൻ നേവിയുടെ, എല്ലാവിധ തിരച്ചിൽ സംവിധാനങ്ങളുമുള്ള ഹെലികോപ്റ്റർ, കോസ്റ്റ് ഗാർഡിൻ്റെ ഹർവനേഷ് ബോട്ട്, പ്രദേശവാസികളായ മത്സ്യതൊഴിലാളികളുടെ 25 ഓളം തോണികൾ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.

മന്ദമംഗലം, പാലക്കുളം, മുടാടി, മുത്തായം, കടലൂർ, കുന്നുമ്മൽ താഴ എന്നീ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ബുധനാഴ്ച വൈകുന്നേരമാവുമ്പോഴും ഷിഹാബിനെ കണ്ടെത്താനായില്ല. ശക്തമായ കടൽക്ഷോഭം തുടരുമ്പോഴും തിരച്ചിൽ നിറുത്തിയിട്ടില്ല.

കൊയിലാണ്ടി തഹസിൽദാർ ടി പി മണി, കോസ്റ്റ് ഗാർഡ് സി ഐ സി പി ആനന്ദൻ, കൊയിലാണ്ടി സി ഐ എം സുനിൽ കുമാർ, തുടങ്ങിയവർ തിരച്ചിലിനു നേതൃത്വം നൽകി.
അതേ സമയം, ഊഹാപോഹങ്ങളുമായി ചില ഓൺലൈനുകളും, സോഷ്യൽ മീഡിയകളും മത്സരിക്കുകയാണ്.






































Discussion about this post