കൊല്ലം: പത്തനാപുരം തലവൂരില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന് വീണു. രണ്ടു മാസം മുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ആളുകള്‍ വാര്‍ഡിലേക്ക് പോയതിനാല്‍ ആളപായം ഉണ്ടായില്ല.
നേരത്തെ, ഈ ആശുപത്രി സന്ദര്‍ശിച്ച ഗണേഷ് കുമാര്‍ എംഎല്‍എ ടൈല്‍ ഇളകിപ്പോയതിനാലും ശുചിത്വം ഇല്ലാത്തതിനാലും സൂപ്രണ്ടിനെ ശകാരിച്ചത് ഏറെ വിവാദമായിരുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവിട്ടാണ് ഈ ആശുപത്രി നിര്‍മിച്ചത്.
Discussion about this post