പാലക്കാട്: പാലക്കാട്ട് എലപ്പുള്ളിയിൽ എസ് ഡി പിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയത്തോട് സ്വദേശി സുബൈർ(41) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയതിന് ശേഷം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. പിന്നിൽ രാഷ്ട്രീയവൈര്യമാണോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post