കൂത്തുപറമ്പ്: എസ് ഡി പി ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ സി പി എം പ്രവർത്തകരായ നാലുപേർ അറസ്റ്റിൽ. അഞ്ചരക്കണ്ടി ടൗണിൽ പ്രവർത്തിക്കുന്ന ഓഫീസിനുനേരേ വ്യാഴാഴ്ച പുലർച്ചെയോടെയാണ് അക്രമമുണ്ടായത്.
അഞ്ചരക്കണ്ടി എക്കാൽ സ്വദേശികളായ ഇ ഷിജിൽ (31), എം പ്രണവ് (21), കെ അശ്വന്ത് (21), കുഴിമ്പാലോട്ടെ കെ വി പ്രിധിൻ (25) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റുചെയ്തത്.
ഓഫീസിനകത്തുകടന്ന് കസേരകളും സീലിങ്ങും തകർക്കുകയും ഓഫീസിന്റെ നെയിംബോർഡ് കല്ലെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു.
കൂടാതെ അഞ്ചരക്കണ്ടി ടൗണിൽ കോൺഗ്രസ് സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡ് കീറിനശിപ്പിക്കുകയും ചെയ്തിരുന്നു. സി സി ടി വി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post