വടകര: കൊക്കാഞ്ഞാത്ത് കഴിഞ്ഞ ദിവസം വീട് കയറി അക്രമണം അഴിച്ച് വിട്ട ആർ എസ് എസുകാർക്കെതിരെ ശക്തമായ പ്രതിരോധത്തിന് പൊതുസമൂഹം സജ്ജമാവണമെന്ന് എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പറഞ്ഞു.
വീട് കയറി വീട്ടുകാരെയും ഉടമയുടെ മകനെയും സുഹൃത്തിനെയും ക്രൂരമായി ആക്രമിച്ചതിലൂടെ ആർ എസ് എസ് ന്റെ തനിനിറം വീണ്ടും വ്യക്തമായിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ഇരുമ്പ് വടിയും ആയുധങ്ങളുമായി സംഘടിച്ചാണ് അക്രമിച്ചത്.കുറ്റക്കാരായ ആർ എസ് എസുകാരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യാണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിരോധം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനിരയായവരുടെ വീടുകൾ നേതാക്കൾ സന്ദർശിച്ചു.
എസ് ഡി പി ഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാൻ, മുൻസിപ്പൽ പ്രസിഡന്റ് സിദ്ധീഖ് പുത്തൂര്, സിറാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Discussion about this post