പാലക്കാട്: എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആർ എസ് എസ്, ബിജെപി പ്രവർത്തകരായ ശരവൺ, അറുമുഖൻ, രമേശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ് രമേശ്. സുബൈർ വധത്തിന്റെ സൂത്രധാരനും രമേശാണെന്ന് പോലീസ് വ്യക്തമാക്കി. സുബൈറിന് നേരെ രണ്ട് പ്രാവശ്യം പ്രതികൾ കൊലപാതക ശ്രമം നടത്തി.
സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പോലീസ് പറയുന്നു. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുപിന്നിൽ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്ജിത് നേരത്തെ പറഞ്ഞിരുന്നതായി രമേശിന്റെ മൊഴിയുണ്ടെന്നും വ്യക്തമാക്കി.
Discussion about this post