കൊയിലാണ്ടി: എസ് ഡി പി ഐ വാഹന പ്രചാരണ ജാഥ കയ്യേറാൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പയ്യോളി കോട്ടക്കലിൽ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ രണ്ടാം ദിവസമായ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി ഹാർബർ പരിസരത്ത് എത്തി പ്രസംഗം തുടങ്ങിയതോടെയാണ് നൂറോളം ആർ എസ് എസുകാർ ജാഥ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. പോലീസ് ഇടപെട്ടതിനാലാണ് വൻ സംഘർഷം ഒഴിവായത്.
ജനാധിപത്യ രീതിയിൽ നടത്തിയ ജാഥ കയ്യേറി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ച മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നടപടി ആവശ്യപ്പെട്ട് പാർട്ടി കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പ്രസിഡണ്ട് റിയാസ് പയ്യോളി, സെക്രട്ടറി സാദിഖ് കല്ലടക്കണ്ടി, മുസ്തഫ കവലാട്, ഹർഷൽ ചിറ്റാരി, ജലീൽ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post