പയ്യോളി: മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർ എസ് എസ് എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. കോട്ടക്കലിൽ ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍ ജാഥാ ക്യാപ്റ്റൻ റിയാസ് പയ്യോളിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് വാഹന പ്രചരണ ജാഥ ഗാന്ധിനഗർ, കോടിക്കൽ, നന്തി, പുറക്കാട്, കീഴൂർ, വഴി പയ്യോളിയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ ഫിർഷാദ് കമ്പിളിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. കബീർ തിക്കോടി, ജാഥാ വൈസ് ക്യാപ്റ്റൻ മുസ്തഫ കവലാട്ട് എന്നിവർ പ്രസംഗിച്ചു.
Discussion about this post