
പയ്യോളി: സ്കൂട്ടറിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേേറ്റു. തിക്കോടി റഫ ഹൗസിൽ റഹൂഫി (56) നാണ് പരിക്കേറ്റത്. അത്ഭുതകരമായാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം 3.55 ഓടെ പയ്യോളി കോടതി ജംഗ്ഷനിലാണ് അപകടമുണ്ടായത്.

വടകരയിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന നീതു ബസ്, പേരാമ്പ്ര റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് ദേശീയ പാത മുറിച്ച് കടക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണതു കാരണമാണ് റഹൂഫിൻ്റെ ജീവൻ രക്ഷപ്പെട്ടത്. എതിർ ഭാഗത്തേക്ക് ഓടിക്കയറിയ ബസ്സിൻ്റെ അടിയിൽപെട്ട് സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടർ യാത്രികനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






പയ്യോളിയിലെ ബസ്സപകടം: സ്കൂട്ടർ യാത്രികന് പരിക്ക്.. വീഡിയോ കാണാം…
Discussion about this post