പേരാമ്പ്ര: ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ സ്കൂട്ടർ കത്തി നശിച്ചു. കൂരാച്ചുണ്ടിൽ നിന്ന് കേളോത്തുവയൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേളോത്തുവയൽ എഴുത്താണി കുന്നേൽ അമൽ ആൻ്റണിയുടെ ടി വി എസ് ജൂപ്പിറ്റർ സ്കൂട്ടർ ആണ് കത്തിനശിച്ചത്.
ഓട്ടത്തിനിടെ സ്കൂട്ടർ പെട്ടെന്ന് നിന്നു പോവുകയും വീണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് അഗ്നി പടരുകയുമായിരുന്നു.
ഒരു വർഷം മാത്രം പഴക്കമുള്ള സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. ഓടി കൂടിയ നാട്ടുകാരും പേരാമ്പ്ര നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സിപി ഗിരീശൻ്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷ സേനയും ചേർന്ന് തിയണച്ചു. പോലീസും സംഭവസ്ഥലത്ത് എത്തി.
Discussion about this post