പയ്യോളി: പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം സ്കൂട്ടറിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ പതിനാറുകാരന് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരുക്ക്. പയ്യോളി ഇരുമ്പടത്ത് ചാലിൽ ഓത്ത് പുരയിൽ ഹനീഫയുടെ മകൻ ബിലാൽ (16) ആണ് മരിച്ചത്. പയ്യോളി സ്വദേശികളായ ആദിൽ, അദ്നാൻ, യാസീൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 6.30 യോടെയാണ് അപകടം.
പയ്യോളിയിൽ നിന്നും തുറയൂർ ഭാഗത്തേക്ക് പോവുന്നതിനിടെയാണ് ബിലാൽ സഞ്ചരിച്ച സ്കൂട്ടറിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന്, പരുക്കേറ്റ നാലുപേരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്ക് കാത്ത് നിൽക്കാതെ ബിലാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റ് മൂന്ന് പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം, ഇന്ന് വൈകീട്ടോടെ പയ്യോളിയിലെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന്, ദുബൈയിൽ ജോലിചെയ്യുന്ന പിതാവ് ഹനീഫ നാട്ടിലെത്തുന്ന മുറയ്ക്ക് രാത്രിയോടെ, ഖബറടക്കം നടക്കുമെന്നാണ് അറിയുന്നത്.
കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്‌വൺ വിദ്യാർഥിയാണ് ബിലാൽ. മാതാവ്: റംല. സഹോദരങ്ങൾ: ശുഹൈബ, ഉമ്മുസൽമ.
ഖബറടക്കം : ഇന്ന് രാത്രി 10.30 ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ





































Discussion about this post