മേപ്പയ്യൂർ: എ വി അബ്ദുറഹിമാൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. മേപ്പയ്യൂർ സലഫിയ്യ അസോസിയേഷൻ സെക്രട്ടറി കെ പി ഗുലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. സി കെ ഹസ്സൻ അധ്യക്ഷത വഹിച്ചു. ‘സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക വിദ്യയുടെ സമഗ്ര സംയോജനം’ എന്ന വിഷയത്തിൽ മേപ്പയിൽ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ് മത്സരവും, ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസം എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Discussion about this post