തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കും. സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതൽ സ്കൂളുകളും കോളേജും തുറക്കുന്നത്. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
14നാണ് 1 മുതൽ 9 വരെയുള്ള കുട്ടികളുടെ ക്ലാസുകൾ ആരംഭിക്കുക. ഈ ക്ലാസുകളുടെ പ്രവർത്തന മാർഗരേഖയും വകുപ്പ് നാളെ പുറത്തിറക്കും. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇത്തവണ സ്കൂളുകൾ തുറക്കുമ്പോൾ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നൽ നൽകുന്നത്. മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും വേഗത്തിലാക്കി. സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി.
Discussion about this post