തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഇന്ന് മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടാകും. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലേക്ക് എത്തുക. രണ്ടുലക്ഷത്തിലധികം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും ഇന്ന് സ്കൂളുകളിലേക്കെത്തും. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്കും ഐസിഎസ്ഇ സ്കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.
ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികളുടെ ഹാജരും, യൂണിഫോമും നിര്‍ബന്ധമാക്കില്ല. പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടത്തും. പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി ഉച്ച വരെയായിരിക്കും ക്ലാസുകള്‍ നടത്തുക.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
Discussion about this post