തൃശൂർ: സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഢന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്.
ഓറിയന്റേഷൻ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാർഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി സുനിൽ കുമാർ എത്തി.
ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാർഥിനി പറയുന്നു. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് ഇയാൾ പറയുകയും ചെയ്തു.
Discussion about this post