പയ്യോളി : യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയോളിയിലെ വിവിധ മേഖലകളിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് ബാഗും പുസ്തകവും ഉൾപ്പെടുന്ന സ്കൂൾ കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
യും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ വി പി ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു അക്ഷയ് ബാബു അധ്യക്ഷത വഹിച്ചു ,കെ ടി വിനോദ്, ഇ കെ ശീതൾ രാജ്, നിധിൻ പൂഴിയിൽ, നിഷാദ് കെ പി തുടങ്ങിയവർ സംസാരിച്ചു ഷനിൽ ഇരിങ്ങൽ, ഹരിരാജ് മഠത്തിൽ, രഞ്ജിത്ത് ലാൽ, ശരണ്യ, റിനീഷ് പൂഴിയിൽ തുടങ്ങിയവർ നേതൃത്യം നൽകി. സനൂപ് കോമത്ത് സ്വാഗതവും അനഘ നിധിൻ നന്ദിയും പറഞ്ഞു
Discussion about this post