തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഇല്ലാതിരുന്ന സ്കൂൾ ഓണാവധി ഇക്കുറി സെപ്തംബർ 3 മുതൽ 9 വരെയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്കൂള്‍ തുറക്കുമെന്നും മന്ത്രി
പറഞ്ഞു. സംസ്ഥാനത്തെ കോളേജുകൾക്കും ഇക്കുറി ഓണാവധിയുണ്ടാകും.കോട്ടണ്‍ഹില്‍ സ്കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.
Discussion about this post