കൊച്ചി: അഞ്ചാം ക്ലാസുകാരൻ്റെ സമയോചിത പ്രവർത്തിയിൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസ് ബ്രേക്കിട്ട് നിര്‍ത്തിയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികൾക്ക് രക്ഷകനായത്. എറണാകുളത്തെ ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ രാജേഷാണ് സഹപാഠികളുടെ രക്ഷകനായത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയപ്പോൾ ഡ്രൈവര്‍ ബസില്‍ ഉണ്ടായിരുന്നില്ല. തനിയെ ഗിയര്‍ തെന്നി നീങ്ങിയതിനെ തുടര്‍ന്ന് കുത്തനെയുള്ള ഇറക്കത്തിലൂടെ ബസ് ഡ്രൈവറില്ലാതെ ബസ് വേഗത്തില്‍ നീങ്ങാന്‍ തുടങ്ങി. ബസിലുണ്ടായിരുന്ന കുട്ടികളും റോഡിലുള്ളവരും ഉറക്കെ നിലവിളിക്കാൻ തുടങ്ങി. തുടര്‍ന്ന് ആദിത്യന്‍ ഡ്രൈവറുടെ സീറ്റിലേക്കെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ആദിത്യൻ്റെ സമയോചിത ഇടപെടലിൽ വലിയൊരു അപകടം ഒഴിവായി.




































Discussion about this post