പയ്യോളി: പട്ടികജാതി ക്ഷേമ സമിതി നേതൃത്വത്തിൽ എല്ലാവർക്കും ഭൂമി, വീട്, സ്വകാര്യ മേഖലയിൽ സംവരണം എന്നീ ആവശ്യങ്ങളുയർത്തി ഒക്ടോബർ 3 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്കായി സംഗമം സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ നടന്ന സമര വളണ്ടിയർമാരുടെ സംഗമം സി പി ഐ എം ഏരിയാ സിക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.
പി കെ എസ് ഏരിയാ പ്രസിഡണ്ട് കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ അനിത, ഏരിയാ ട്രഷറർ കെ എം പ്രമോദ് കുമാർ പ്രസംഗിച്ചു. ഏരിയാ സിക്രട്ടറി കെ ടി ലിഖേഷ് സ്വാഗതം പറഞ്ഞു.
Discussion about this post