പയ്യോളി: ഓൺലൈനിൽ ഉത്പന്നങ്ങൾ വാങ്ങുകയെന്നത് ഒരു സാധാരണ മലയാളിയുടെ പോലും ശീലമായിക്കഴിഞ്ഞു. ഓൺലൈൻ ഷോപ്പിങ്ങ് അത്രയേറെ വ്യാപകമായത് കോവിഡ് കാലത്തോടെയാണെന്ന് പറയാം. കോവിഡ് മഹാമാരി പെയ്തിറങ്ങിയതോടെ ലോക് ഡൗൺ നിയന്ത്രണത്തിലായ നമ്മൾ മറ്റ് വഴികളില്ലാതെ ഓൺലൈൻ കച്ചവടക്കാരിലേക്ക് അടുക്കുകയായിരുന്നുവെന്നു വേണം പറയാൻ. ഒന്നോ രണ്ടോ ക്ലിക്കിൽ ആവശ്യമോ

അനാവശ്യമോ ആയ ഉത്പന്നങ്ങൾ കണ്ടെത്താനും അടുത്ത ക്ലിക്കുകളിൽ ഓർഡർ ചെയ്യാനും സാധിക്കുന്നത് ഒരു അവസരമായി കരുതി. ഓർഡർ ചെയ്യുമ്പോൾ പണം കൊടുക്കേണ്ട എന്നതും സൗകര്യമായെടുത്തു. പിന്നീട് ഗ്രാമപ്രദേശങ്ങളിൽ പോലും ഓൺലൈനിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർ ഏറുകയായിരുന്നു. വലിയ ബാഗ് നിറച്ച് സാധനങ്ങളുമായി ഇരുചക്രവാഹനങ്ങളിൽ എത്തുന്ന ഇത്തരം കമ്പനികളുടെ വിതരണക്കാർ

ഉൾനാടുകളിൽ പോലും തലങ്ങും വിലങ്ങും ഓടുന്ന കാഴ്ച ശരാശരി മലയാളിക്ക് നവ്യാനുഭവമായിരുന്നു. വിദ്യാർഥികളുടെ പഠനം ഓൺലൈനിലേക്ക് മാറ്റപ്പെട്ടതോടെ മൊട്ടുസൂചി മുതൽ രത്നങ്ങൾ വരെ ഓൺലൈനിലൂടെ വാങ്ങുക എന്നത് സ്റ്റാറ്റസ് അടയാളമായി കണ്ടു തുടങ്ങിയതും ഈ കാലത്തായിരുന്നു.

സത്യസന്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ വ്യാപാരികൾ ഏറെയുണ്ടെങ്കിലും അതിലേറെ വ്യാജ, തട്ടിപ്പ് കമ്പനികളും നാൾക്കുനാൾ മുളച്ചുപൊങ്ങുന്നുണ്ട്. ഇത്തരം ഓൺലൈൻ തട്ടിപ്പുകാരിലൂടെ ഒരുപാട് പേർക്ക് പണം നഷ്ടമായ, വഞ്ചിക്കപ്പെട്ട കഥകളും നിരവധിയുണ്ട്. പക്ഷെ, ആരും പുറത്ത് പറയില്ലെന്ന് മാത്രം. ഇവിടെ പറഞ്ഞു വരുന്നത്, നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പേരിലും ചതിക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തെയാണ്.

‘മീശോ’ യിൽ ഉത്പന്നങ്ങൾക്ക് ഓർഡർ ചെയ്ത ഇരിങ്ങൽ സ്വദേശിയായ കെ എസ് ഇ ബി ജീവനക്കാരനായ എം വി ബൈജുവിന് ഡെലിവറിക്ക് പിന്നാലെ ഒരു സന്ദേശമെത്തി. മീശോ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഏഴാമത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ലക്കി ഡ്രായിൽ താങ്കൾക്ക് ‘മഹീന്ദ്ര XUV 700’ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിൻ്റെ രജിസ്ട്രേഷൻ, ഇൻഷുറൻസ്, ട്രാൻസ്പോർട്ടേഷൻ ചാർജ് ഇനങ്ങളിലായി 12,800 രൂപ മുൻകൂർ അടയ്ക്കണമെന്നു മാവശ്യപ്പെട്ട് മനോഹരമായി തയ്യാറാക്കിയ ഒരു പോസ്റ്ററായിരുന്നു അത്. പണമടച്ചു

കഴിഞ്ഞാൽ 3 ദിവസത്തിനുള്ളിൽ വാഹനം നിങ്ങളുടെ അടുത്തെത്തും എന്ന ഉറപ്പുമുണ്ടായിരുന്നു. മാത്രമല്ല ‘മഹീന്ദ്ര XUV 700’ ന് പകരം പണമായി 12,80,000 രൂപ ലഭിക്കുമെന്നും ഇതിനായി ചെക്ക് മേക്കിംഗ്, ഇടപാട് ചാർജായി മൊത്തം തുകയുടെ 1% അഥവാ 12,800 രൂപ നൽകണമെന്നും അറിയിപ്പുണ്ട്. ബന്ധപ്പെടാനുള്ള നമ്പറും ആവശ്യമായ രേഖകളുടെ ലിസ്റ്റും അവർ അയച്ചു നൽകി.

കാറാണ് ആവശ്യമെങ്കിൽ ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയും പണമാണ് വേണ്ടതെങ്കിൽ ബാങ്ക് പാസ്‌ബുക്ക് മുൻവശത്തെ പേജ്, ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണമെന്നായിരുന്നു അറിയിപ്പ്. തുടർന്ന്, വീട്ടുകാർ അവർക്ക് കിട്ടിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വളരെ മനോഹരമായി അവർ നൽകിയ കാര്യങ്ങൾ വിശ്വസനീയാം വിധം

അവതരിപ്പിച്ച് ഫലിപ്പിച്ച് മലയാളി പെൺകുട്ടിയാണ് സംസാരിച്ചത്. പിന്നീട് സമ്മാനം ഉറപ്പു വരുത്തുന്നതിനായി വിളിച്ച ഇവർ, കാർ ഡെലിവറി ചെയ്യുന്ന മുറയ്ക്ക് പണം നൽകാം എന്ന് പറഞ്ഞതോടെ, അത് പറ്റില്ലെന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന്, ഈ നമ്പരും വിവരങ്ങളും പയ്യോളി വാർത്തകളിലേക്ക് അയച്ചു തരികയായിരുന്നു. ലേഖകൻ വിളിച്ചപ്പോൾ പുതിയ ഇരയാണെന്ന് കരുതിയാവും,

ഫോണെടുത്തു. കാര്യങ്ങൾ അവതരിപ്പിച്ചു. മറുപടിയായി അവർ പറഞ്ഞത് സമ്മാനം ക്യാൻസൽ ചെയ്തെന്നാണ്. പിന്നീടുള്ള ചോദ്യങ്ങൾക്ക് ‘പ്രിയ’ എന്നാണ് പേരെന്നും കൊൽക്കൊത്ത ബ്രാഞ്ച് ഓഫീസിൽ നിന്നുമാണ് സംസാരിക്കുന്നതെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഇതോടെ ഒരു വലിയ തട്ടിപ്പിൽ നിന്നും ഇരിങ്ങൽ സ്വദേശി രക്ഷപ്പെടുകയായിരുന്നു.

ഇക്കഥ ഇവിടെ തീർന്നെങ്കിലും നിരവധി പേർ ഇത്തരം വ്യാജ സന്ദേശങ്ങളിൽ കുരുങ്ങിതായാണ് അറിയുന്നത്. ‘മഹീന്ദ്ര XUV 700 കാർ’ മുറ്റത്തെത്തിയിട്ട് ബന്ധുക്കളെയും അയൽക്കാരെയും ഞെട്ടിക്കാമെന്ന് മനക്കോട്ട കെട്ടി, 12,800 രൂപയും അയച്ചുകൊടുത്ത് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല ഇത്തരം തട്ടിപ്പുകൾ. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പുതിയ പേരിൽ, പുതിയ സൈറ്റുമായി, പുതിയ തന്ത്രങ്ങളുമായി തട്ടിപ്പു സംഘങ്ങൾ നമുക്കു ചുറ്റുമുണ്ട്. പണം മാത്രമല്ല, ഇവർക്ക്

കൈമാറപ്പെടുന്നത്, വിലപ്പെട്ട രേഖകളുമാണ്. ഇതു കൊണ്ട് പിന്നീടെന്തൊക്കെ പുകിലുകളുണ്ടാകുമെന്ന് മുൻകൂട്ടി പറയാനും കഴിയില്ല. പലപ്പോഴും ഇത്തരം സന്ദേശങ്ങളിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുന്നവർ, പണമോ പോയി, ഇനി മാനം കൂടി നഷ്ടപ്പെടേണ്ടെന്ന് കരുതി ആരോടും പറയുന്നില്ലെന്നതും തട്ടിപ്പുകമ്പനികൾക്ക് അനുഗ്രഹമാണ്.

അതു കൊണ്ട് ഇത്തരം വ്യാജ, തട്ടിപ്പ് സന്ദേശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. നമ്മളെ വിഴുങ്ങാൻ കാത്തിരിക്കുന്നവർക്ക് ഭക്ഷണമാവാതിരിക്കുക.

Discussion about this post