തൃശ്ശൂർ: നൂറ് ശതമാനം എസ് സി ഫണ്ട് ചെലവഴിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം തിക്കോടി പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു അലക്സിൽ നിന്നു ഏറ്റുവാങ്ങി.

തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പം വൈസ്പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ജീവനക്കാർക്ക് വേണ്ടി സെക്രട്ടറി രാജേഷ് ശങ്കർ, രാജേഷ് എന്നിവരുമുണ്ടായിരുന്നു.

Discussion about this post