തൃശ്ശൂർ: ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി- പട്ടിക വർഗ്ഗ വികസന ഫണ്ട് നൂറു ശതമാനം ചെലവഴിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം മൂടാടി പഞ്ചായത്തിന് ലഭിച്ചു. അനുമോദന പത്രം സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി അലക്‌സിൽ നിന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഏറ്റുവാങ്ങി.

തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കട്ടിൽ വിതരണം, ലാപ് ടോപ്, മെരിറ്റോറിയൽ സ്കോളർഷിപ്പ്, വീട് റിപ്പയർ, കോളനി റോഡ് നിർമാണം, കരകൗശല തൊഴിൽ പ്രോത്സാഹനം എന്നീ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കിയത്

പദ്ധതി നിർവ്വഹണത്തിൽ ആത്മാർത്ഥമായ ഇടപെടൽ നടത്തിയ നിർവ്വഹണ ഉദ്യോഗസ്ഥരായ അസി: സെക്രട്ടറി, അസി: എഞ്ചിനീയർ, വി ഇ ഒ, വെറ്ററിനറി സർജൻ എന്നിവരെയും പദ്ധതി നിർവ്വഹണത്തിന് മേൽ നോട്ടം നടത്തിയ സെക്രട്ടറി, ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, സാങ്കേതിക സഹായം യഥാസമയം നൽകിയ ടെക്നിക്കൽ അസിസ്റ്റൻ്റ് സഹകരിച്ചഎല്ലാ ഉദ്യോഗസ്ഥരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അഭിനന്ദിച്ചു.

Discussion about this post