പയ്യോളി: റഷ്യ – യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ്സ് സ്റ്റാൻഡിൽ യുദ്ധ വിരുദ്ധ ജ്വാല തെളിയിച്ചു.
പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി നിധിൻ പൂഴിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മണ്ഡലം പ്രസിഡന്റ് അക്ഷയ് ബാബു അധ്യക്ഷത വഹിച്ചു. ദിലീപ് മൂലയിൽ, പി സൈഫുദ്ധീൻ, കെ സനൂപ് കോമത്ത്, ശരണ്യ ഷനിൽ പ്രസംഗിച്ചു.
റിനീഷ് പൂഴിയിൽ സ്വാഗതവും വിപിൻ വേലായുധൻ നന്ദിയും പറഞ്ഞു. അനഘ നിധിൻ, സിദ്ധാർഥ് മയനാരി, കെ ടി സജയ് കൃഷ്ണ, ഷനിൽ ഇരിങ്ങൽ നേതൃത്വം നൽകി.
Discussion about this post