പയ്യോളി : പയ്യോളി ടെക്ക്നിക്കൽ ഹൈ സ്കൂൾ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനവും, സെമിനാറും ഇന്ന്, വ്യാഴാഴ്ച സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്നു. രാവിലെ 10 മണിക്ക് എം പി കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. എം എൽ എ കാനത്തിൽ ജമീല എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം നിർവ്വഹിക്കും.
ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ ടെക്നിക്കൽ സ്കൂളുകൾ, ഐ ടി ഐ കൾ, പൊളി ടെക്നിക്കുകൾ എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ടെക് ഫെസ്റ്റിന്റെ ഭാഗമായി എത്തുന്നുണ്ട്.
പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സംവിധാനങ്ങളുടെ സ്റ്റാളുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി നടൻ പാട്ട് കലാകാരന്മാരുടെ കലാപരിപാടികളും നടക്കുന്നതാനെന്ന് സംഘാടകർ അറിയിക്കുന്നു.
Discussion about this post