മഥുര: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താന്‍ സില്‍വര്‍ലൈന്‍ തന്നെ വേണമെന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വികസന ആവശ്യം തനിക്ക് മനസ്സിലാകുന്നുണ്ട് എന്നാല്‍ അതിവേഗ യാത്രയ്ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ വേണമെന്നില്ലെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ റെയില്‍വേ പാത വികസിപ്പിച്ചാല്‍ മതിയാകും. കൂടാതെ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കുന്ന രീതിയില്‍ കേരളത്തിലെ തീവണ്ടിപ്പാതകള്‍ വികസിപ്പിച്ചാൽ അതിവേഗ യാത്രയ്ക്ക് മറ്റൊന്നിനും ആശ്രയിക്കേണ്ടതില്ല. എന്നാൽ ഇതിനായി സംസ്ഥാനവും കേന്ദ്രവും ചര്‍ച്ച നടത്തണമെന്നും തരൂര്‍ വ്യക്തമാക്കി.
Discussion about this post