പയ്യോളി : മെയ് 5 മുതൽ 8 വരെ കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ടിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാജ്യാന്തര ടൂർ ഓപ്പറേറ്റർമാരും, ടൂറിസം പ്രതിനിധികളുമടങ്ങുന്ന 45 അംഗ സംഘം സർഗാലയ സന്ദർശിച്ചു. സർഗാലയയിൽ വിദേശവിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് സന്ദർശിക്കാനും താമസിക്കാനുള്ള മികച്ച സൗകര്യങ്ങളും, മറ്റ് ആകർഷണങ്ങളും സംഘം
വിലയിരുത്തി. ആസ്ട്രേലിയ, മെക്സിക്കോ, ബഹ്റൈൻ, പോളണ്ട്, ഫിലിപ്പൈൻസ്, കാനഡ, റൊമാനിയ, യു.എസ്.എ, യു.കെ, തായ്ലൻഡ്, ഇറ്റലി, ഇറാൻ, സിംഗപ്പൂർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്റർ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
സർഗാലയ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.പി.ഭാസ്ക്കരൻ, ജനറൽ മാനേജർ
ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ക്രാഫ്ട്സ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവരുടെ നേത്യത്വത്തിൽ സംഘാംഗംങ്ങളെ സ്വീകരിച്ചു. മലബാറിന്റെ വിനോദ സഞ്ചാരമേഖലയുടെ സമഗ്രവികസനവും സർഗാലയയുടെ പുരോഗതിക്കും വിനോദസഞ്ചാര സാധ്യതകൾക്ക് മികച്ച നേട്ടവുമാണ് ഈ യാത്ര സമ്മാനിക്കുന്നത് എന്ന് സർഗാലയ പ്രതിനിധികൾ അറിയിച്ചു.
Discussion about this post