പയ്യോളി: മലബാറിലെ ടൂറിസം രംഗത്തെ സാധ്യതകളെ മുൻനിർത്തിയുള്ള ആശയ സംവേദനത്തിനും സർഗാലയ കരകൗശല ഗ്രാമത്തിൽ ആരംഭിച്ച, ടൂറിസം ടോക്ക് സീരിസിൻ്റെ മൂന്നാമത് ടോക്ക് സീരീസ് ഇന്ന് നടക്കും. എക്സ്പ്ലോറിംഗ് കടത്തനാടൻ കളരി- ഹെറിറ്റേജ്, ഹെൽത്ത് ആൻ്റ് ഹീലിംഗ് എന്ന വിഷയത്തിലാണ് ഇന്നത്തെ ചർച്ച.
ഇന്ന് വൈകീട്ട് 5 ന് നടക്കുന്ന ടോക്ക് സീരീസിൽ പാനലിസ്റ്റുകളായി ഡോ. ബിനോയ് വളപ്പിൽ, കരുണൻ ഗുരുക്കൾ, കെ കെ സജീവ് കുമാർ ഗുരുക്കൾ, കെ വി മുഹമ്മദ് ഗുരുക്കൾ, മധു ഗുരുക്കൾ, സുരേഷ് ഗുരുക്കൾ, കുഞ്ഞിമൂസ ഗുരുക്കൾ, ഡോ. വീണ മണി എന്നിവർ പങ്കെടുക്കും. പരിപാടിയിൽ പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ, യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു എന്നിവരുടെ സാന്നിധ്യവുമുണ്ടാവും.
മലബാറിലെ കലാ -കരകൗശല സാംസ്കാരിക സമ്പന്നതയെ വിപുലമായ ടൂറിസം മാപ്പിലേക്ക് സമന്വയിപ്പിക്കാനാവശ്യമായ ഭൗതിക ഇടപെടലുകൾക്ക് തുടക്കം കുറിക്കുക എന്നതാണ് ഇത്തരം വേദികളിലൂടെ സർഗാലയ ലക്ഷ്യമാക്കുന്നത്.
Discussion about this post