പയ്യോളി: ഡിസംബർ 22 മുതൽ ജനുവരി 8 വരെ നടക്കുന്ന ഇരിങ്ങൽ സർഗാലയ അന്തർദേശീയ കലാകാരകൗശല മേളയുടെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.
സർഗാലയ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ കനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി വേണുഗോപാലൻ ബഷീർ മേലടി പുത്തൂർ രാമകൃഷ്ണൻ കെ ശശിധരൻ എസ് വി റഹ്മത്തുള്ള കെ കെ കണ്ണൻ വി കെ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
സി ഇ ഓ പി പി ഭാസ്കരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കാനത്തിൽ ജമീല എംഎൽഎ (ചെയർപേഴ്സൺ), നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ , വൈസ് ചെയർപേഴ്സൺ പി വി പത്മശ്രി , ടി ചന്തു(വൈസ് ചെയർമാൻ മാർ ), സിഇഒ പി പി ഭാസ്ക്കരൻ (ജനറൽ കൺവീനർ), ടൂറിസം ജോ: ഡയറക്ടർ, ഡിടിപിസി സെ ക്രട്ടറി, യുഎൽസിസി മാനേജിംങ്ങ് ഡയറക്ടർ എസ് ഷാജു തുടങ്ങിയവരെ ഉൾപ്പെടുത്തി 1001 അംഗ സ്വാഗത സ്വാഗത സംഘം രൂപീകരിച്ചു.
Discussion about this post