പുറക്കാട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പുറക്കാട് ശാന്തിസദനം സ്കൂളിലേക്ക് വിദ്യാർത്ഥികളുടെ തെറാപ്പിക്കാവശ്യമായ ഉപകരണങ്ങൾ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് കൈമാറി.
ദീർഘകാലം കുവൈറ്റ് പ്രവാസിയും നിലവിൽ ശാന്തിസദനം സ്കൂൾ അസിസ്റ്റന്റ് മാനേജറുമായ അബ്ദുൽ ഹമീദ് പള്ളിക്കരക്ക്, കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഫഹാഹീൽ ഏരിയ കൺവീനർ അസ്ലം അലവിയാണ് ഉപകരണങ്ങൾക്ക് ആവശ്യമായ ഫണ്ട് കൈമാറിയത്. ശാന്തിസദനം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കുവൈറ്റ് പ്രവർത്തക സമിതി അംഗം സവാദ് മുത്താമ്പി, പ്രേംജിത്ത് ഖത്തർ എന്നിവർ പങ്കെടുത്തു.
Discussion about this post