പയ്യോളി: നാട്ടിലെ സ്പെഷ്യൽ സ്ക്കൂളുകളിൽ പഠനവും മെഡിക്കൽ തറാപ്പികളും തൊഴിൽ പരിശീലനവും നേടുന്ന വിദ്യാർത്ഥികൾക്ക് സമൂഹം നൽകേണ്ടത് സഹതാപമല്ലന്നും, സർക്കാറിൽ നിന്ന് ലഭ്യമാവേണ്ട അവകാശങ്ങൾ നേടിക്കൊടുക്കാനുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും സംസ്ഥാന തുറമുഖ – മ്യൂസിയം – പുരാവസ്തു മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു.
പുറക്കാട് ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻ്റ് അഡ്വാൻസ് സ്റ്റഡീസ് സമർപ്പണത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളായി നടന്നു വരുന്ന ചടങ്ങിൻ്റെ സമാപന സമ്മേളനം ഉദ്ഘാടം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാഗത സംഘം ചെയർമാൻ കാരാടൻ സുലൈമാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സിറാസ് രൂപരേഖ, ഡയരക്ടർ ഡോ: ശറഫുദ്ദീൻ കടമ്പോട്ട് അവതരിപ്പിച്ചു. സിറാസ് വികസനത്തിന് വി ഇ സി ടി വൈസ് ചെയർമാൻ വി കെ അബ്ദു ലത്തീഫ് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖ ഭാരവാഹികൾ ഏറ്റുവാങ്ങി.
പി കെ ജമാൽ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി ഡി എൽ
എസ് എ സിക്രട്ടറി എം പി ഷൈജൽ (സബ് ജഡ്ജി) നിയമ സഹായ ബോർഡിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും ഭിന്നശേഷി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങളെ കുറിച്ചും വിശദീകരിച്ചു പ്രഭാഷണം നടത്തി.
ശാന്തി സദനത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച എഞ്ചിനിയർ മാമുക്കോയ, അലി എഞ്ചിനിയർ, ഷൈജു സുഹൈൽ, ഹസനുൽ ബന്ന, കോൺട്രാക്ടർ സുനൈദ് എന്നിവർക്ക് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം നൽകി.
കെ പി രമേശൻ, ആർ വിശ്വൻ, ബഷീർ മേലടി, വി പി മുഹമ്മദ് ശരീഫ്,
വി ഇ സി ടി ചെയർമാൻ ഹബീബ് മസ്ഊദ് പ്രസംഗിച്ചു. വി ഇ സി ടി ജനറൽ സെക്രട്ടറി കെ കെ നാസർ സ്വാഗതവും സിക്രട്ടറി എൻ എൻ അഷറഫ് നന്ദിയും പറഞ്ഞു.
ശാന്തിസദനം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Discussion about this post