പയ്യോളി: വർഷങ്ങളായി പയ്യോളിയിലേയും പരിസര പ്രദേശങ്ങളിലേയും നിരാലംബരായ രോഗികൾക്കും വയോധികർക്കും ആശ്രയ കേന്ദ്രമായ ശാന്തി പാലിയേറ്റീവ് ക്ലിനിക്കിന് സുമനസ്സുസുകളുടെ സമ്മാനമായി ഒരു വാഹനം കൂടി സമർപ്പിക്കപ്പെടുന്നു. 26 ന് ശനിയാഴ്ച വൈകുന്നേരം 5 ന് നടക്കുന്ന ചടങ്ങിൽ വാഹനം ശാന്തിക്ക് കൈമാറും. കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജിയുടെ സ്മരണയ്ക്കായി മക്കളാണ് വാഹനം നൽകുന്നത്.
ചടങ്ങിൽ പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ്, ഡോ. വി ഇദ്രീസ് എന്നിവർ സംബന്ധിക്കും.
Discussion about this post