കൊയിലാണ്ടി : ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംഗീത നാടക അക്കാദമി കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിലായി ചാക്യാർ കൂത്ത് ഓട്ടൻതുള്ളൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പൂക്കാട് കലാലയത്തിൽ ഫെസ്റ്റ് കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം പത്മശ്രീ ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചെർമാൻ (ഇൻ ചാർജ്ജ് ) സേവ്യർ
പുൽപ്പാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പൂക്കാട് കലാലയം പ്രസിഡണ്ട് യു കെ.രാഘവൻ സ്വാഗതവും ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു. നേപത്ഥ്യ യദു കൃഷ്ണനും സംഘവും അവതരിപ്പിച്ച ചാക്യാർകൂത്തും ക്ഷേത്ര
കലാരത്നം സോപാന രത്നം എടക്കാട് രാധാകൃഷ്ണ മാരാരും സംഘവും അവതരിപ്പിച്ച ഓട്ടൻ തുള്ളലും നടന്നു. സജിത്ത് വിജയൻ, കലാമണ്ഡലം അനൂപ്, പി.ആർ ഹരീഷ് നമ്പ്യാർ എന്നിവർ അവതരിപ്പിക്കുന്ന ചാക്ക്യാർകൂത്തും കരിവള്ളൂർ രത്നകുമാർ, കെ വി കെ എളേരി, കുട്ടമത്ത് ജനാർദ്ദനൻ എന്നിവർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
Discussion about this post