കൊയിലാണ്ടി : കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോടികൾ മുടക്കി യാത്ര നടത്തിയും, ധൂർത്ത് നടത്തിയും കേരള ജനതയെ കൊഞ്ഞനം കുത്തുകയാണെന്നും വടകര ലോകസഭ എം പി കെ മുരളീധരനും, സ്ഥലം എം എൽ എ കാനത്തിൽ ജമീലയും മണ്ഡലത്തിൽ വികസനം എത്തിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്നും ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് ജി വാര്യർ പറഞ്ഞു.
എൻ ഡി എ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന ജനപഞ്ചായത്തിന്റെ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവി വല്ലത്ത് അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, ജില്ലാ ട്രഷറർ വി കെ ജയൻ. സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ വി സുരേഷ് , അഡ്വ. എ വി നിതിൻ , കാമരാജ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് യു പി ജയാനന്ദൻ, വി കെ മുകുന്ദൻ , ഒ മാധവൻ, ഗിരിജ ഷാജി, കെ കെ വൈശാഖ്, മനോജ് കെ പി എൽ, സി ടി രാഘവൻ, വി കെ സുധാകരൻ, പ്രീജിത്ത് ടി പി എന്നിവർ പങ്കെടുത്തു.
Discussion about this post