തുറയൂർ: സമത കലാസമിതി 2022-2023 വർഷ കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞടുത്തു 2022 ജൂൺ 26 ന് തുറയൂർ തേവുംകുനി എൽ പി സ്കൂളിൽ നിലവിലെ പ്രസിഡണ്ട് കെടി രതീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം രതീഷിനെ വീണ്ടും പ്രഡിഡണ്ടായും, അനിത ചാമക്കാലയിൽ വൈസ് പ്രസിഡണ്ട് ,എൻ ടി ലതീഷ്
സെക്രട്ടറി ,രാഗേഷ് സി വി ട്രഷർ , ശ്രീനിഷാദ് കൂളിമ ഓഫീസ് സെക്രട്ടറി എന്നിവരെ ഭാരവാഹികളായും ടി എം രാജൻ , അൻസാർ കെ , സന്ദീപ് കെ എം എന്നിവരെ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞടുത്തു . സമത വനിതാ വേദിയുടെ ചുമതല സലിമ മഠത്തിൽ, സജിന രാംമനോഹർ , ബബിഷ രതീഷ് എന്നിവരെയും ബാലവേദി ചുമതല യാക്കൂബ് കെ,
ഷാജി സി കെ , മനൂപ് മലോൽ എന്നിവരെയും തെരഞ്ഞടുത്തു . മീഡിയസിറ്റി ഇൻ്റർനാഷണൽ 2021 ലെ ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ കെ ടി രതീഷിനെ ഗംഗൻ കൊടക്കാട് ഫലകം നൽകിയും ഇവി ചന്ദ്രൻ പൊന്നാട അണിയിച്ചും ആദരിച്ചു .
Discussion about this post