
തുറയൂർ: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ തുറയൂർ കമ്മിറ്റിയുടെ 16 മദ്രസകളുടെ കമ്മിറ്റി ഉൾക്കൊള്ളുന്ന തുറയൂർ റൈഞ്ച് കമ്മിറ്റി രൂപീകരിച്ചു. ലിയാക്കത്തലി ദാരിമി ഉദ്ഘാടനം നിർവഹിച്ചു.

തെനങ്കാലിൽ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് മാസ്റ്റർ സ്വാഗതവും ചെത്തിൽ ഹാരിസ് നന്ദിയും പറഞ്ഞു. കാഞ്ഞിരോളി നിസാർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.


ഭാരവാഹികളായി തെനങ്കാലിൽ ഇസ്മയിൽ(പ്രസിഡന്റ്), സ്വാദിഖ് നടുക്കണ്ടി, പി കെ സി മൊയ്തീൻ തച്ചൻ കുന്ന് (വൈസ് പ്രസിഡൻ്റുമാർ), റിയാസ് മാസ്റ്റർ (സെക്രട്ടറി), ഹാരിസ് ചെത്തിൽ, മുഹമ്മദലി കുലുപ്പ (ജോയിന്റ് സെക്രട്ടറിമാർ), റസാഖ് റഹ്മാനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Discussion about this post