തിരുവനന്തപുരം: സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സമസ്തയുടേത് പെൺകുട്ടികളുടെ മനോവീര്യം തകർക്കുന്ന നടപടിയാണ്. കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല പ്രസ്താവന. ഇത്തരക്കാരാണ് കേരളത്തിൽ ഇസ്ലാമോഫോബിയ പരത്തുന്നത്.
കേരളം പോലുള്ള സംസ്ഥാനത്തില്‍നിന്ന് കൂടുതല്‍ പ്രതിഷേധം പ്രതീക്ഷിച്ചു. രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും മൗനം പാലിക്കുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
Discussion about this post