തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിലിൽ സൈനുദ്ദീൻ്റെ മകൻ സൽസബീൽ (18) ആണ് മരിച്ചത്. കോട്ടക്കൽ സ്വദേശികളായ ആറ് പേരടങ്ങുന്ന സംഘം വിനോദയാത്രയ്ക്കായി പോയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുന്ന വഴി, സംഘം അരിപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് സൽസബീൽ. മൃതദേഹം ഓമശ്ശേരി ആശുപത്രിയിൽ.
Discussion about this post