പയ്യോളി : നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി. അയനിക്കാട് ഇരുപത്തിനാലാം മൈൽസിൽ കോട്ടക്കാം പുറത്ത് രാജു (48) വിനെയാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായത്. ഇന്ന് രാത്രി 8 മണിയോടെ അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപത്ത് ഇയാൾ പിടിയിലായത്.
വിദ്യാർഥികളടക്കമുള്ളവർക്കും പുറത്ത് നിന്നെത്തുന്നവർക്കും സ്ഥിരമായി പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജു പിടിയിലായത്. പയ്യോളി എസ് ഐ വിനീത് വിജയൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേയും, സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണ് രാജുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post