മേപ്പയ്യൂർ: ഒമാനിലെ സലാലയില്‍ ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി വെടിയേറ്റു മരിച്ചു. കക്കറമുക്ക് നിട്ടംതറമ്മല്‍ മൊയ്തീനെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തോടെ സലാലയിലെ സാദ എന്ന സ്ഥലത്തുള്ള ഖദീജ മസ്ജിദില്‍ നമസ്‌കാരത്തിന് പോയ സമയത്താണ് സംഭവം.
കുഞ്ഞബ്ദുല്ലയുടേയും കുഞ്ഞാമിയുടേയും മകനാണ് മൊയ്തീൻ.
ഭാര്യ: ആയിഷ
മക്കള്‍: നാസര്‍ (അധ്യാപകന്‍, ചെങ്ങളായി മാപ്പിള എ എല്‍ പി സ്‌കൂള്‍ കണ്ണൂര്‍), ബുഷറ, ഹഫ്‌സത്ത്,
മരുമക്കള്‍: സലാം (അബുദാബി), ഷംസു (മിലിട്ടറി), ഷബ്‌ന (പാണ്ടിക്കോട്).
സഹോദരങ്ങള്‍: ബഷീര്‍ (സലാല), കുഞ്ഞമ്മദ്.
Discussion about this post